മുത്തങ്ങയില്‍ മാരക മയക്കുമരുന്ന് വേട്ട

0

മുത്തങ്ങ എക് സൈസ് ചെക്ക്‌പോസ്റ്റില്‍ മാരക മയക്കുമരുന്നായ എംഡി എം എ പിടിച്ചു. വാഹന പരിശോധനക്കിടെ ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സിലെ യാത്രക്കാരനായ മലപ്പുറം തിരൂരങ്ങാടി ഇര്‍ഷാദ് (25) എന്നയാളില്‍ നിന്നുമാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് വി പിയും സംഘവും അതിമാരക മയക്കുമരുന്നായ 78ഗ്രാം എംഡി എം എ കണ്ടെടുത്തത്.

പ്രതി മയക്കുമരുന്ന് ബാംഗ്ലൂരില്‍ നിന്നും വാങ്ങി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വില്പനയ്ക്ക് കൊണ്ടുവരുകയായിരുന്നു. ഇതിന് കേരളത്തില്‍ 5 ലക്ഷം രൂപ വിലയുണ്ട്. ടിയാന്‍ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തു മാഫിയയുടെ മുഖ്യ കണ്ണിയാണ്. വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി കെ പ്രഭാകരന്‍ .അജിഷ് ടി ബി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം കെ ബാലകൃഷ്ണന്‍ കെ കെ സുധീഷ് എന്നിവര്‍ പങ്കെടുത്തു.പ്രതിയെയും തൊണ്ടിമുതലുകളും മേല്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി

Leave A Reply

Your email address will not be published.

error: Content is protected !!