അപാകതകള്‍ ബോധ്യപ്പെടാന്‍ ജഡ്ജി നേരിട്ടെത്തി
മലയോര ഹൈവേ നിര്‍മ്മാണം, അപാകതകള്‍ പരിഹരിക്കാന്‍ നേരിട്ട് എത്തി സ്‌പെഷ്യല്‍ കോടതി ജഡ്ജി. താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ പരാതിയിന്മേലാണ് ജഡ്ജി പി ടി പ്രകാശന്റെ സന്ദര്‍ശനം.ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന എല്ലാ പ്രദേശങ്ങളും ജഡ്ജി സന്ദര്‍ശിച്ചു.
മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടി കെ ഉസ്മാന്‍, ടി മണി, ഹാഫിസ് സി, തുടങ്ങിയവര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍നടപടി എന്നോണം ലീഗല്‍ സര്‍വീസ് അതോറിറ്റി ഓഫീസില്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
യോഗത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന എല്ലാ പ്രദേശങ്ങളും ജഡ്ജി സന്ദര്‍ശിച്ചു.