തൂങ്ങിമരണത്തില്‍ ദുരൂഹതയെന്നാരോപണം

0

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മാനന്തവാടി പിലാക്കാവിലെ ത്രേസ്യാമ്മയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍. ഭര്‍ത്താവിനെതിരെയാണ് ആരോപണം. ഭര്‍ത്തൃ ഗൃഹത്തില്‍ നിന്നും പീഡനം ഉണ്ടായെന്നും നിരവധിതവണ പരാതിപ്പെട്ടിട്ടുണ്ടെന്നും, എസ്എച്ച്ഒ നേരിട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.ഇന്നലെ ഉച്ചയോടെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഈമാസം 15ന് രാവിലെ 11 മണിയോടെ മകളെ കാണാനില്ലെന്ന് അറിഞ്ഞ് പോലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു ജോസഫ്. തുടര്‍ന്ന് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിക്കുകയായിരുന്നു.മരിച്ച ത്രേസ്യാമ എഴുതിയതാണെന്നപേരില്‍ ലഭിച്ച കത്തില്‍ ത്രേസ്യാമ്മ ജോലി ചെയ്യുന്ന പേരാവൂരിലെ സ്വകാര്യ ആശുപത്രി ഉടമയും സ്റ്റാഫുമാണ് മരണകാരണം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ആശുപത്രി ഉടമയും അധികൃതരും മകളോട് സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ഭര്‍ത്താവായ വിനീഷിന്റെ ദുര്‍നടപടികള്‍ നിരവധിതവണ മകള്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ പ്രകോപിതനായ വിനീഷ് തന്നെയാണ് കത്തെഴുതിയത് എന്ന് സംശയമുണ്ടെന്നാണ് ആണ് മരിച്ച ത്രേസ്യാമ്മയുടെ പിതാവ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കത്തിലുള്ളത് മകളുടെ കൈ അക്ഷരം അല്ല. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവായ വിനീഷിനും കുടുംബാംഗങ്ങള്‍ക്കും മകളുടെ മരണത്തില്‍ പങ്കുണ്ട് എന്നും ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം

 

Leave A Reply

Your email address will not be published.

error: Content is protected !!