ചാഞ്ഞ ഈട്ടിമരം യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു
റോഡിലേക്ക് ചാഞ്ഞ ഈട്ടിമരം യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു . കാട്ടിക്കുളം പനവല്ലി റോഡിലെ വെള്ളാംഞ്ചേരിയിലാണ് വന്‍മരം ഏത് സമയവും വീഴും എന്ന അവസ്ഥയില്‍ റോഡിന് കുറുകെ ചാഞ്ഞ് നില്‍ക്കുന്നത്.സ്ഥലത്ത് അപകട ബോര്‍ഡ് സ്ഥാപിക്കാന്‍ കഴിയാത്തതില്‍ വഴിയാത്രക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.എന്നാല്‍ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വനം വകുപ്പിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ മരം മുറിക്കുമെന്ന് പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു
തിരുനെല്ലി അമ്പലത്തിലേക്കും,തോല്‍പ്പെട്ടി വഴി കര്‍ണ്ണാടകയിലെക്കും വനമേഖല ഏറ്റവും കുറവും എളുപ്പത്തില്‍ എത്തിചേരാന്‍ സാധിക്കൂന്നതുമായ ഈ റോഡിലൂടെ നിരവധി വാഹനങ്ങള്‍ ആണ് രാപകല്‍ ഇല്ലാതെ യാത്ര ചെയ്യുന്നത്.ഈ വഴിയിലാണ് വന്‍ അപകട ഭീഷണി ഉയര്‍ത്തി ഈട്ടിമരം നില്‍ക്കുന്നത് .