കാത്തിരിപ്പിനൊടുവില്‍ പനമരം ചെറുപുഴ പാലം പ്രവര്‍ത്തി ആരംഭിച്ചു
ബീനാച്ചി-പനമരം റോഡില്‍ ചെറിയ പുഴക്ക് കുറുകെയുള്ള പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. കഴിഞ്ഞ നവംബര്‍ 19 ന് മന്ത്രി മുഹമ്മദ് റിയാസ് പുതിയ പാലത്തിന് തറക്കല്ലിട്ടെങ്കിലും കഴിഞ്ഞ ദിവസമാണ് പണി ആരംഭിച്ചത്. പുഴയുടെ ഇരുകരകളിലെയും കാടുകള്‍ നീക്കം ചെയ്തു. പ്രധാന തൂണ്‍ നിര്‍മിക്കുന്നതിന് വെള്ളം വഴി തിരിച്ചുവിടുന്നതിന് മണല്‍ചാക്കുകള്‍ സ്ഥാപിക്കുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്.
പാലം പണി കരാര്‍ കലാവധിക്ക് മുന്‍പ് തന്നെ പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെ കൂടുതല്‍ ജോലിക്കാരെയും യന്ത്രങ്ങളും എത്തിച്ച് പണി വേഗത്തിലാക്കാനുള്ള തിരുമാനത്തിലാണ് കാരാറുകാരും മറ്റുമുള്ളത്. അരനൂറ്റണ്ട് പഴക്കമുള്ള പാലാം പകാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് അപകടാവസ്ഥയിലുള്ള ചെറിയ പാലത്തോട് ചേര്‍ന്ന് പുതിയ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. പനമരം ചെറിയ പുഴയ്ക്കു കുറുകെയുള്ള അരനൂറ്റണ്ട് പഴക്കമുള്ള പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിക്കുന്നത്. വീതിയുള്ള പുതിയ പാലം വന്നാല്‍ നാട്ടുകാരുടെ യാത്രകള്‍ എളുപ്പമാകും. നിലവിലുള്ള പാലം കാലപ്പഴക്കം ചെന്ന് കൈവരികളും മറ്റും തകര്‍ന്ന് ബലക്ഷയം നേരിടുകയാണ്. പേടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയിലായിലാണ് നിലവിലെ പാലമുള്ളത്. പാലം അപകാടവസ്ഥയിലായതിനെ തുടര്‍ന്ന് പാലത്തിന്റെ ഇരുവശങ്ങളിലും ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ പോകരുതെന്ന ബോഡ് സ്ഥാപിച്ചിട്ടുണ്ട്.