വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍: പൂതാടി പഞ്ചായത്ത് ഒന്നാമത്
വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍,പൊതുയിട ശുചികരണ പ്രവര്‍ത്തനങ്ങളില്‍ പൂതാടി പഞ്ചായത്ത് ഒന്നാമത്. ജില്ലയില്‍ തന്നെ മികച്ച പ്രവര്‍ത്തനം നടത്തിയ പുതാടി പഞ്ചായത്തിന്
ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു അനു മോദന പത്രം കൈമാറി.പൂതാടി പഞ്ചായത്തിലെ22 വാര്‍ഡുകളില്‍ 20 വാര്‍ഡുകളിലും ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടയിരുന്നു.
നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി 2023 ജനുവരി 26 മുതല്‍ 30 വരെ നടന്നപൊതു ഇട ശുചികരണ പ്രവര്‍ത്തനങ്ങളില്‍ പൂതാടി പഞ്ചായത്തിലെ 22 വാര്‍ഡുകളില്‍ 20 വാര്‍ഡുകളിലും ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ജില്ലയില്‍ ക്യാമ്പയിനിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ ശുചീകരണം നടത്തിയാണ് പൂതാടി ഒന്നാമത് എത്തിയത്.പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ , സെക്രട്ടറി മിനി,കെ ജെ സണ്ണി , മിനി സുരേന്ദ്രന്‍ , മിനി പ്രകാശന്‍ , തുടങ്ങിയവര്‍ സംസാരിച്ചു .