കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മോഷണം കുറ്റമാരോപിച്ച് ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്ത വിശ്വനാഥന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. ഏരിയ സെക്രട്ടറി വി.ഹാരിസിന്റെ നേതൃത്വത്തിലാണ് അഡ്‌ലേയ്ഡ് പറവയല്‍ കോളനിയിലെ വിശ്വനാഥന്റെ വീട് സന്ദര്‍ശിച്ചത്. വിശ്വനാഥന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഏരിയ സെക്രട്ടറി വി.ഹാരിസ് ആവശ്യപ്പെട്ടു. എ കെ എ സ് നേതാക്കളും സംഘത്തില്‍ ഉണ്ടായിരുന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.