റോഡ് നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നു പ്രതിഷേധവുമായി സിപിഎം
ബീനാച്ചി-പനമരം റോഡ് നിര്‍മ്മാണം 5 വര്‍ഷമായി ഇഴഞ്ഞ് നീങ്ങുന്നു.കേണിച്ചിറ ടൗണില്‍ റോഡ് നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേട് പ്രതിഷേധവുമായി സി പി എം പുതാടി ലോക്കല്‍ കമ്മിറ്റി. നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ചില്ലങ്കില്‍ ബഹുജന പ്രക്ഷോഭം നടത്തുമെന്നും സിപിഎം.
കിഫ്ബി പദ്ധതിയില്‍ 55 കോടി മുതല്‍ മുടക്കി 2018 ല്‍ നിര്‍മ്മാണം ആരംഭിച്ച ബീനാച്ചി പനമരം റോഡ് നിര്‍മ്മാണം 5 വര്‍ഷമായി ഇഴഞ്ഞ് നീങ്ങുന്നതിനിടയില്‍ കേണിച്ചിറ ടൗണിലെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് സിപിഎം പൂതാടി ലോക്കല്‍ കമ്മിറ്റി.റോഡ് നിര്‍മ്മാണവുമായി മുമ്പോട്ട് പോകുകയാണ്.ടൗണില്‍ പല സ്ഥലത്തും സ്വകാര്യ കെട്ടിട ഉടമകളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതരും കരാറ്കാരനും ശ്രമിക്കുന്നത് . പൂതാടി കവല ജംഗ്ഷന്‍ മുതല്‍ കേണിച്ചിറ ടൗണ്‍ കുരിശ് പള്ളി, വില്ലേജ് ജംഗ്ക്ഷന്‍ വരെയാണ് നിര്‍മ്മാണത്തില്‍ വ്യാപക ക്രമകേട്,നടക്കുന്നത് . ഇതിനിടയില്‍ . റോഡ് ടാറിംങ് നടത്തി കരാറ്കാരന്‍ ബില്ല് പാസ്സാക്കി പോകാനുളള നീക്കമാണ് നടത്തുന്നതെന്നും റോഡ് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്,നിയമപ്രകാരമുള്ള വീതിയില്‍ റോഡ് നിര്‍മ്മാണം നടത്തണമെന്ന് സിപിഎം ഭാരവാഹികളായ എ.വി ജയന്‍ , ലോക്കല്‍ സെക്രട്ടറി പി കെ മോഹനന്‍ , ടി എസ് ബാബു എന്നിവര്‍ പറഞ്ഞു.