30 കിലോ കഞ്ചാവ് പിടികൂടി

0

ആന്ധ്രയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിയ 30 കിലോ കഞ്ചാവുമായി മാവൂര്‍ പടാരുകുളങ്ങര സ്വദേശി രാജീവ് പിടിയില്‍.സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടറും പാര്‍ട്ടിയും തോല്‍പ്പെട്ടി എക്സൈസ് ചെക്‌പോസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് തോല്‍പ്പെട്ടി എക്സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.് .
പരിശോധനയില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അനികുമാറിനെ കൂടാതെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബില്‍ജിത്,എസ് മധുസൂദനന്‍ നായര്‍ , പ്രിവന്റിവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലികുന്നേല്‍ , അരുണ്‍പ്രസാദ്, ചന്ദ്രന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. എം. അരുണ്‍കുമാര്‍, മുഹമ്മദലി,സജി പോള്‍, സുബിന്‍,ശ്രീധരന്‍, വിജേഷ്‌കുമാര്‍ ,വിഷ്ണു രാജേഷ് , എക്‌സൈസ് ഡ്രൈവര്‍ കെ.രാജീവ്, എന്നിവരും പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!