പ്രസിദ്ധമായ പള്ളിക്കുന്ന് തിരുന്നാളിന്റെ പ്രധാന ദിവസമായ ഇന്ന് രാവിലെ മുതല്‍ തന്നെ ആയിര കണക്കിന് ഭക്തജനങ്ങളാണ് തിരുമുറ്റത്ത് ഒഴുകിയെത്തുന്നത്. കോവിഡ് ഇടവേളക്കുശേഷം ഇത്തവണയാണ് തിരുന്നാള്‍ ആഘോഷമായി കൊണ്ടാടുന്നത്. തിരുന്നാള്‍ 18 വരെ നീണ്ടു നില്‍ക്കുന്നുണ്ടെങ്കിലും പ്രധാന ദിവസങ്ങള്‍ 10,11,12 ഉം ആണ്.
ഏറ്റവും പ്രധാന ദിനമായി ഇന്ന് മാതാവിനെ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണമാണ് . ആയിരങ്ങള്‍ അണിനിരക്കുന്ന പ്രദക്ഷിണം പള്ളി അംഗണത്തില്‍ എത്തുന്നതോടെ വര്‍ണ്ണ ശബളമായ ആകാശ വിസ്മയവും ഉണ്ടാകും.