ഹരികുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു

0

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഹരികുമാറിന്റെ മൃതദേഹം മീനങ്ങാടി വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു.അമ്പുകുത്തി പാടിപറമ്പില്‍ സ്വകാര്യ തോട്ടത്തില്‍ കടുവ കഴുത്തില്‍ കുരുക്ക് വീണ് ചത്ത നിലയില്‍ കണ്ടെത്തിയത് ആദ്യം അറിയിച്ചത് ഹരികുമാറായിരുന്നു. വനം വകുപ്പിന്റെ നിരന്തരമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം കൊണ്ടാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

 

ബത്തേരി താലൂക്കാശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശേഷം മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിച്ചു.12 മണി വരെ വീട്ടില്‍ പെതു ദര്‍ശനത്തിനു ശേഷം ഉച്ചയോടെ മീനങ്ങാടിയിലെ വൈദ്യുത ശ്്മശാനത്തില്‍ സംസ്‌കരിച്ചു. തുടര്‍ന്ന് വലിയ ജനകീയ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വകുപ്പുതല അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാര തുക അനുവദിക്കാനുള്ള ശുപാര്‍ശയും സര്‍ക്കാരിലേക്ക് നല്‍കുമെന്ന് സബ് കലക്ടര്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് ദേശീയ പാത ഉപരോധ സമരമടക്കം അവസാനിപ്പിച്ചത്. വീടിനു സമീപത്തുള്ള ഒരു സ്വകാര്യ എസ്റ്റേറ്റില്‍ പശു ഫാമില്‍ ജോലി നോക്കുകയായിരുന്നു ഹരികുമാര്‍

 

Leave A Reply

Your email address will not be published.

error: Content is protected !!