തൊഴിലുറപ്പ് പദ്ധതിയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവര്‍ത്തികള്‍ നടക്കുന്നതായി പരാതി

0

തവിഞ്ഞാല്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവര്‍ത്തികള്‍ നടക്കുന്നതായി പരാതി.പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ ഒ.പി.അബ്രഹാമിന്റെ നേതൃത്വത്തില്‍ സംഘം വാര്‍ഡിലെത്തി പരിശോധന നടത്തി.

എന്നാല്‍ ഗ്രാമസഭ അംഗീകരിച്ച് ആക്ഷന്‍ പ്ലാന്‍ പ്രകാരമാണ് പദ്ധതികള്‍ നടക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍.തവിഞ്ഞാല്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്ക് റോഡ് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തികള്‍ ചെയ്തു കൊടുക്കുന്നു എന്നാണ് പരാതി ഉയര്‍ന്നത്. ജനവാസ കേന്ദ്രങ്ങളും വീടുകളും ഒഴിവാക്കി ചില വ്യക്തികളുടെ വീടുകളിലേക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് റോഡ് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി ചെയ്തു കൊടുക്കുന്നുവെന്നാണ് പരാതി.പരാതി ശരിവെക്കുന്നതരണത്തിലാണ് നാട്ടുക്കാരും പറയുന്നത് .എന്നാല്‍ ഗ്രാമസഭ അംഗീകരിച്ച് ആക്ഷന്‍ പ്ലാന്‍ പ്രകാരമാണ് പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും മറിച്ചുള്ള പരാതികള്‍ അടിസ്ഥാനരഹിതമെന്നും വാര്‍ഡ് മെമ്പര്‍ ജോസ് പാറക്കല്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!