അഖില കേരള വടംവലി മത്സരം മണല്‍വയലില്‍

0

മണല്‍വയല്‍ ഗാലക്സ്സി ലൈബ്രറി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് അഖില കേരള വടംവലി മത്സരം 12 ന് വൈകിട്ട് 5 മണി മുതല്‍ മലബാര്‍ റിയല്‍ എസ്റ്റേറ്റ് & വില്ലാസ് ഫ്‌ളഡ് സ്റ്റേഡിയത്തില്‍ നടത്തുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും .

ജില്ലാ ഐ ആര്‍ ഐ അസോസിയേഷന്റെ നിയന്ത്രണത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ . എകദേശം 45 ളം ടീമുകള്‍ മത്സരിക്കുന്നുണ്ട്.ഒന്നാം സ്ഥാനം നേടുന്ന ടീമിന് വണ്ടന്‍പറയില്‍ സുകുമാരന്‍ മെമ്മോറിയല്‍ ട്രോഫിയും 20001 യിരം ക്യാഷ് പ്രൈസും , രണ്ടാം സ്ഥാനത്തിന് പാക്കുന്നേല്‍ ജയദേവ് മെമ്മോറിയല്‍ ട്രോഫിയും ,15001 രൂപ ക്യാഷ് പ്രൈസും , തുടങ്ങി 16 സ്ഥാനം വരെ നേടുന്ന ടീമുകള്‍ക്ക് ക്യാഷ് പ്രൈസ് നല്കും . മത്സരത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ , കെ ജി സുകുമാരന്‍ മാസ്റ്റര്‍ , പി കെ ബാബുരാജ് , റോഷില്‍തോമസ് , റ്റി ജി സാബു , കെ പി ഷിബു എന്നിവര്‍ അറിയിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!