കോറോം കരിമ്പില്‍ റോഡ് പണി ഇഴഞ്ഞു നീങ്ങുന്നു
കോറോം കരിമ്പില്‍ റോഡ് പണി ഇഴഞ്ഞു നീങ്ങുന്നു. പൊടി ശല്യം കൊണ്ട് പൊറുതിമുട്ടി നാട്ടുകാരും വിദ്യാര്‍ത്ഥികളും.കോറോം കരിമ്പില്‍ റോഡ് പണി തുടങ്ങിയിട്ട് മൂന്നുമാസത്തിനടുത്തായി. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോറോം മുതല്‍ കരിമ്പില്‍ വരെ നാല് കിലോമീറ്ററോളം റോഡാണ് പുതുക്കി പണിയുന്നത്. നാലുകോടി 40 ലക്ഷം രൂപയ്ക്കാണ് കാസര്‍കോഡുള്ള കമ്പനി കരാര്‍ എടുത്തിരിക്കുന്നത്.
കോറോം മുതല്‍ പാലേരി സ്‌കൂള്‍ വരെയും കരിമ്പില്‍ മുതല്‍ അരീക്കരവരെയും ടാര്‍ ചെയ്‌തെങ്കിലും പാലേരി സ്‌കൂളിന്റെ പരിസരത്ത് ഒരു പ്രവര്‍ത്തിയും നടക്കുന്നില്ല. നിലവിലുള്ള റോഡ് പൊളിച്ചുമാറ്റിയെങ്കിലും ബാക്കി പണികള്‍ ഇഴഞ്ഞുനീങ്ങുകയാണ് .നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന റോഡില്‍ പൊടി ശല്യവും രൂക്ഷമാണ്. മൂലം കഷ്ടപ്പെട്ടാണ് വിദ്യാര്‍ത്ഥികളും നാട്ടുകാര്യം സഞ്ചരിക്കുന്നത് റോഡിനിരുവശവും ഉള്ളവീട്ടുകാരും പാലേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുംപൊടി ശല്യം മൂലം ദുരിതം പേറുകയാണ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്