ദേശീയപാത 766 സംയുക്ത സര്‍വ്വേ ഡിസംബര്‍ 20 ന്

0

ദേശീയപാത 766ന്റെ വികസനപ്രവര്‍ത്തികള്‍ വനംവകുപ്പ് തടഞ്ഞസംഭവം സംയുക്ത സര്‍വ്വേ വ്യാഴാഴ്ച. വനം-റവന്യു-ദേശീയപാത അതോറിറ്റി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് സര്‍വ്വേ നടത്തുക. മൂലങ്കാവ് മുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളവരെയുള്ള പതിനാറര കിലോമീറ്റര്‍ ദൂരമാണ് സംയുക്ത സര്‍വ്വേ നടത്തുക.ദേശീയപാത 766ല്‍ നടക്കുന്ന നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടഞ്ഞതുമായി ദേശീയപാത അതോറിറ്റിയും വനംവകുപ്പും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന്നുമായാണ് സര്‍വ്വേ. 1939 ലെ സര്‍വ്വേ പ്രകാരം ദേശീയപാത വീതി കൂട്ടിയെടുക്കുന്ന ഭൂമി തങ്ങളുടേതാണന്ന വാദമാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ 1974 ആരംഭിച്ച് 1994ല്‍ ഇംപ്ലിമെന്റെ ചെയ്ത പുതിയസര്‍വ്വേ പ്രകാരമാണ് ദേശീയപാത വീതികൂട്ടല്‍ പ്രവര്‍ത്തിനടക്കുന്നതെന്നാണ് എന്‍.എച്ച് വിഭാഗം പറയുന്നത്. ഈ വാദഗതികളാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്, തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് വനംവകുപ്പിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്തായാലും 20ന് നടക്കുന്ന സംയുക്തസര്‍വ്വേ പ്രതീക്ഷയോടെയാണ് ജനം നോക്കികാണുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!