കടുവയുടെ ജഢം ആദ്യം കണ്ടയാള്‍ ജീവനൊടുക്കി.

0

കുരുക്കില്‍പ്പെട്ട് ചത്ത കടുവയുടെ ജഢം ആദ്യം കണ്ടയാള്‍ ജീവനൊടുക്കി. അമ്പുകുത്തി പാടിപ്പറമ്പ് കുഴിവിള ഹരികുമാര്‍ ആണ് ഇന്ന് പുലര്‍ച്ചെ വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്.56 വയസ്സായിരുന്നു. കടുവ ചത്തതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ഫോണില്‍ വിളിച്ച് ചോദ്യം ചെയ്തതില്‍ മനംനൊന്താണ് ഹരി ആത്മഹത്യ ചെയ്തെന്നാണ് ബന്ധുക്കളുടെ പരാതി.

ഫെബ്രുവരി ഒന്നിനാണ് അമ്പുകുത്തി പാടിപറമ്പിന് സമീപത്തെ സ്വകാര്യതോട്ടത്തില്‍ കടുവ കുരുക്കില്‍പ്പെട്ട് ചത്തത്. പളളിയാല്‍ മുഹമ്മദ് എന്നയാളുടെ തോട്ടത്തിലായിരുന്ന കടുവയുടെ ജഢം കണ്ടെത്തിയത്. കടുവയുടെ ജഢം ആദ്യം കണ്ടയാളെന്ന നിലയ്ക്കാണ് ഹരികുമാറിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍, തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇദ്ദേഹത്തെ വിളിച്ച് പലതരത്തിലുളള ചോദ്യങ്ങള്‍ ചോദിച്ചെന്നും ഇതില്‍ മനംനൊന്താണ് ഹരി ആത്ഹത്യ ചെയ്തെന്നുണാണ് ബന്ധുക്കളുടെ ആരോപണം. ഇന്ന്പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഹരിയെ കാണാതാകുന്നത്. അന്വേഷണത്തിനൊടുവിലാണ് സമീപത്തെ പണിനടന്നുകൊണ്ടിരിക്കുന്ന വീട്ടിനുളളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കര്‍ഷകനായ ഹരികുമാറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കര്‍ഷകന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് അമ്പുകുത്തി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!