കര്‍ഷകന്റെ ആത്മഹത്യ: ദേശീയാപാത ഉപരോധത്തില്‍ പ്രതിഷേധമിരമ്പി

0

അമ്പുകുത്തി 19 പാടിപറമ്പില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവംത്തില്‍ ദേശീയാപത ഉപരോധത്തില്‍ വനംവകുപ്പിനെതിരെ പ്രതിഷേധമിരമ്പി. സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍ ആക്ഷന്‍കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഉപരോധം നടന്നത്. വനംവകുപ്പിനെതിരെ നരഹത്യക്ക് കേസെടുക്കണം, കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ദേശീയപാത ഉപരോധം. ആക്ഷന്‍കമ്മറ്റി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതിന്റെ ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

അമ്പുകുത്തി 19പാടിമ്പറമ്പിലെ നാല് സെന്റ്കോളനിയിലെ കുഴിവിള ഹരികുമാറിന്റെ മരണവുമായി ബന്ധപ്പെട്ടയിരുന്നു പ്രതിഷേധം.ഇയാളുടെ മൃതദേഹം സൂക്ഷിച്ച അസംപ്ഷന്‍ ആശുപത്രിക്കുമുന്നിലൂടെ കടന്നുപോകുന്ന ദേശീയപാത 766 ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. അമ്പുകുത്തി ആക്ഷന്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധത്തില്‍ നെന്മേനി പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും ആളുകളാണ് പങ്കെടുത്തത്. ഹരികുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് വനംവകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആദ്യംകടുവയുടെ ജഢം കണ്ടുവെന്ന നിലയില്‍ വനംവകുപ്പ് ഇയാളെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് പീഡപ്പിക്കുകയായിരുന്നുവെന്നും മരണത്തിന് കാരണം വനംവകുപ്പിന്റെ മാനസിക പീഢനമാണന്നും വനംവകുപ്പിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും സമരത്തില്‍ ആവശ്യമുയര്‍ന്നു. കൂടാതെ ഹരികുമാറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം, കടുവയെ ചത്ത നിലയല്‍ കണ്ടെത്തിയ ഭൂവുടമയുടെ പേരിലെടുത്ത കേസ് പിന്‍വലിക്കണം, പ്രദേശത്ത് ഭീതിപരത്തുന്ന കടുവയെ പിടികൂടണം, കലക്ടറും, ഡിഎഫഒയും സ്ഥലത്തെത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുമായിരുന്നു പ്രതിഷേധം. മുദ്രാവാക്യങ്ങള്‍ എഴുതി പ്ലക്കാര്‍ഡുകള്‍ ഏന്തിയുമായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സബ്കലക്ടര്‍ ആര്‍ ശ്രീലക്ഷ്മിയും വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ അബ്ദുള്‍അസീസും സ്ഥലത്തെത്തി.പിന്നീട് ആക്ഷന്‍കമ്മറ്റി ഭാരവാഹികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുംമായി ബത്തേരി പൊലിസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തുകയും. രാവിലെ പത്ത് മണിക്ക് ആരംഭിച്ച സമരം രണ്ടര മണിക്കൂറിന് ശേഷം പന്ത്രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. ഉപരോധത്ത സമരത്തില്‍ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!