വേനല്‍കനക്കുന്നതോടെ കുടിവെള്ള ക്ഷാമഭീഷണിയിലായി കാട്ടുനായ്ക്ക
കോളനി. നൂല്‍പ്പുഴ പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ പള്ളിവയല്‍ കാട്ടുനായ്ക്ക കോളനിയിലെ അഞ്ചു കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമഭീഷണിയിലായിരിക്കുന്നത്. കോളനിയിലേക്ക് വെള്ളമെത്തിയിരുന്ന ജലനിധി കുടിവെള്ള വിതരണ പദ്ധതി നിലച്ചതാണ് കുടുംബങ്ങളുടെ ദുരിതത്തിന് കാരണം. എത്രയുംവേഗം കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നുമാണ് കോളനിക്കാരുടെ ആവശ്യം.നൂല്‍പ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെടുന്ന പള്ളിവയലില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന സ്ഥിതിചെയ്യുന്ന കാട്ടുനായ്ക്ക് കോളനിയിലെ കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമഭീഷണിയിലായിരിക്കുന്നത്. കോളനിയിലേക്കടക്കം പ്രദേശത്തെ 40 കുടുംബങ്ങള്‍ക്കായി കുടിവെള്ളമെത്തിക്കാന്‍ സ്ഥാപിച്ച് ജലനിധിപദ്ധതി നിലച്ചതാണ് കുടുംബങ്ങള്‍ നേരിടുന്ന ഭീഷണിക്ക് കാരണം. പദ്ധതി തുടങ്ങിയ ആദ്യകാലങ്ങളില്‍ കുടിവെള്ളം വീടുകളില്‍ സ്ഥാപിച്ച പൈപ്പിലൂടെ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കുടിവെള്ളം പദ്ധതിയില്‍ നിന്നും ലഭിക്കുന്നില്ലന്നാണ് കോളനിക്കാര്‍ ആരോപിക്കുന്നത്. കോളനിയിലെ ആഴമേറിയ ഒരു കിണറിനെയാണ് കുടുംബങ്ങള്‍ ആശ്രയിക്കുന്നത്. എന്നാല്‍ വേനല്‍കനക്കുന്നതോടെ ഇതിലെ വെളളവും കുടുംബങ്ങളുടെ ആവശ്യത്തിന് തികയാതെ വരും. ഇതോടെ കുടിവെളളത്തിനായി വനാതിര്‍ത്തിയിലെ കൊല്ലിയിലുള്ള കിണറിനെ ഇവര്‍ ആശ്രയിക്കാറ്. എന്നാല്‍ വന്യമൃഗശല്യം രൂക്ഷമായി ഇവിടെ മറ്റ് ആവശ്യങ്ങള്‍ക്ക് ജീവന്‍പണയം വെച്ച് അകലെയുള്ള വനാതിര്‍ത്തിയിലെ നീര്‍ച്ചാലിനെയാണ് കുട്ടികളടക്കം ആശ്രയിക്കുന്നത്.