കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായ മകനെ കാണാനില്ലെന്ന പരാതിയുമായി ആദിവാസി വൃദ്ധമാതാവ് ബസവി.പെരിക്കല്ലൂര്‍ കാട്ടുനായ്ക്ക കോളനിയിലെ ഗോപിയെയാണ് കഴിഞ്ഞ 30 മുതല്‍ കാണാതായത്. രോഗബാധിതനായ ഗോപിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് കാണാതായത്.മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണമുണ്ടാവുന്നില്ലെന്നാണ്
ബസവി പറയുന്നത്
80 വയസുകാരിയായ അമ്മ ബസവിയാണ് ഗോപിക്ക് കൂട്ടിരുന്നത്. വാര്‍ഡിന് പുറത്തേക്കിറങ്ങിയ ഗോപിയെ പിന്നീട് കാണാതായി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളില്ല. പരാതിയ്ക്ക് പുറകെ പോകാനോ മറ്റിടങ്ങളില്‍ അന്വേഷണം നടത്താനോ ഇവര്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളത് ഒരാഴ്ച്ചയിലധികമായി ഈ യുവാവിനെ കാണാതായിട്ടും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ ഭാഗത്ത് നിന്ന് അന്വേഷണം വേഗത്തിലാക്കാനോ വൃദ്ധയായ മാതാവിന് മറുപടി നല്‍കാനോ ശ്രമിക്കുന്നില്ലെന്നാണ് കോളനിക്കാരുടെ പരാതി . പോലീസും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ കാണാതായ മകനെ ഒരു ദിവസം മുഴുവനും ആശുപത്രി പരിസരത്ത് തിരഞ്ഞിട്ടും കണ്ടെത്താനാവാതെ കോളനിയിലേക്ക് മടങ്ങുകയായിരുന്നു ബസവി.