ചുരം റോപ്‌വെ തിരുവനന്തപുരത്ത് ഉന്നതതല ചര്‍ച്ച

0

വയനാട് റോപ്വെ പദ്ധതിക്കായി എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റേയും, തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ ലിന്റോ ജോസഫിന്റേയും, വയനാട് ചേംമ്പര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികളുടേയും യോഗം നിയമസഭക്ക് അകത്തുള്ള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ചേംമ്പറില്‍ നടന്നു.2025 ഓട് കൂടി പരിപൂര്‍ണ്ണമായി പദ്ധതി പൂര്‍ത്തീകരിക്കാനുള്ള വിഷന്‍ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി എംഎല്‍എ മാര്‍ക്കും, ചേംമ്പര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍ക്കും ഉറപ്പ് നല്‍കി.
കോഴിക്കോട്, വയനാട് ജില്ലകളെ 700 മീറ്റര്‍ ഉയരത്തില്‍ ബന്ധിക്കുന്ന ലക്കിടി മുതല്‍ അടിവാരം വരെയുള്ള വയനാട് റോപ്വെ പദ്ധതിക്ക് ഡിറ്റിപിസി കോഴിക്കോടിന്റേയും, വയനാടിന്റേയും പിന്തുണയോടെയാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. കല്‍പ്പറ്റ, തിരുവമ്പാടി എം.എല്‍.എ മാരുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഭൂമി തരം മാറ്റുന്ന നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുകയും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ്വെ പദ്ധതിയായി മാറുകയും ചെയ്യും. നിലവില്‍ ചുരം വഴിയുള്ള യാത്ര ദുഷ്‌കരമാണ്. മണ്ണിടിച്ചിലോ, മറ്റ് അപകടങ്ങളോ സംഭവിച്ചാല്‍ മണിക്കൂറുകളോളം രോഗികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ബ്ലോക്കില്‍ കുടുങ്ങത് പതിവ് കാഴ്ചയാണ്. അത്തരം ഘട്ടങ്ങളില്‍ ആമ്പുലന്‍സ് ക്യാബിന്‍ അടക്കം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ പദ്ധതി വയനാട് ജില്ലയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള മികച്ച ആശുപത്രികളിലേക്ക് എത്തുന്നതിനും, മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനും സഹായകരമാകും.

 

Leave A Reply

Your email address will not be published.

error: Content is protected !!