സഹായ ഫണ്ട് കൈമാറി
ചീരാല്‍ ടൗണില്‍ ചുമട്ടുതൊഴിലാളിയായിക്കെ മരണപ്പെട്ട മനോജിന്റെ കുടുംബത്തിന് വയനാട് ജില്ലാ ചുമട്ട് തൊഴിലാളി വാട്‌സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച തുക കൈമാറി. കുടുംബ സഹായ ഫണ്ട് കൈമാറ്റ ചടങ്ങ് നെന്മേനി പഞ്ചായത്തംഗം അഫ്‌സല്‍ ഉദഘാടനം ചെയ്തു. വാട്‌സ് ആപ് കൂട്ടായ്മ പ്രസിഡണ്ട് അഷ്‌റഫ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു.കുടുംബസഹായ ഫണ്ട് കൈമാറ്റം ട്രഷറല്‍ സുലൈമാന്‍ പനമരം നിര്‍വ്വഹിച്ചു. സെക്രട്ടറി ഇസ്മായില്‍ മാനന്തവാടി,സ്റ്റാലിന്‍ കല്‍പ്പറ്റ ,
ഷമീര്‍ ബത്തേരി,അഷ്‌റഫ് ബത്തേരി ,ഹംസ കല്‍പറ്റ ,മൂസ പനമരം, പി.വി പ്രതീഷ്, ശിഹാബ് പനമരം തുടങ്ങിയവര്‍ സംസാരിച്ചു.