ശനിയെ മറികടന്ന് വ്യാഴം; ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

0

ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ ശനിയെ മറികടന്ന് വ്യാഴം. കഴിഞ്ഞ ദിവസം ജ്യോതിശാസ്ത്രജ്ഞര്‍ വ്യാഴത്തിന്റെ 12 ഉപഗ്രഹങ്ങളെ കൂടി അംഗീകരിച്ചിരുന്നു. ഇതോടുകൂടി സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് ചുറ്റും കറങ്ങുന്ന ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 92 ആയി. ശനിക്ക് നിലവില്‍ 83 ഉപഗ്രഹങ്ങളാണ് ഉള്ളത്.2021 മുതല്‍ 2022 വരെ ഗ്രഹത്തെ നിരീക്ഷിച്ചാണ് പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. പിന്നീട് തുടര്‍ച്ചയായുള്ള നിരീക്ഷണത്തിലൂടെ പുതിയ ഉപഗ്രഹങ്ങളുടെ ഭ്രമണപഥം കണ്ടെത്തി. വാഷിംഗ്ടണിലെ കാര്‍നെഗീ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സയന്‍സിലെ സ്‌കോട്ട് എസ്. ഷെപ്പേര്‍ഡ് ഈ കണ്ടെത്തലിനു പുറകില്‍. ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്റെ (കഅഡ), മൈനര്‍ പ്ലാനറ്റ് സെന്റര്‍ (എംപിസി) എന്നിവര്‍ പുതിയ ഉപഗ്രഹങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2019 ല്‍ സ്‌കോട്ട് എസ്. ഷെപ്പേര്‍ഡ് ശനിയുടെ 20 ഉപഗ്രഹങ്ങളെ കണ്ടെത്തിയതിന് ശേഷമാണ് ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹമായി ശനി മാറിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!