ലോഗോ പ്രകാശനം ചെയ്തു

0

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വയനാട് ജില്ലാ റാലിയോടനുബന്ധിച്ച് ലോഗോ പ്രകാശനം ചെയ്തു. മാനന്തവാടി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി ലോഗോ പ്രകാശനം ചെയ്തത്.ഫെബ്രുവരി 10,11, 12 തീയതികളില്‍ മാനന്തവാടി ഹൈസ്‌കൂളിലാണ് ത്രിദിന ക്യാമ്പ് .

പരിപാടിയുടെ ഭാഗമായി മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി ചെയര്‍മാനും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വയനാട് ജില്ലാ സെക്രട്ടറി എന്‍ ശ്രീജിത്ത് കണ്‍വീനറുമായ 501 അംഗ സംഘാടകസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി പത്താം തീയതി വൈകുന്നേരം നാലുമണിക്ക് നടക്കും.ജോസ് പുന്നക്കുഴി, ശ്രീജിത്ത് എന്‍, വി എം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!