ഗോത്രതാളം തുടികൊട്ടി കാട്ടിക്കുളത്ത് ഗോത്രഫെസ്റ്റ്

0

ഗോത്രതാളത്തില്‍ ആറാടി കാട്ടിക്കുളം ഗവ: ഹയര്‍ സെക്കഡറി സ്‌കൂള്‍. തിരുനെല്ലി പഞ്ചായത്തിലെ 23 ഗോത്ര വിഭാഗങ്ങളുടെ അമുല്യങ്ങളായ ഗോത്രകലകളും,വാമൊഴികളും പുരാവസ്തുക്കളുടെ ശേഖരവും ഉള്‍പ്പെടുത്തി നടത്തിയ ഗോത്രഫെസ്റ്റ് നാങ്കഗത്തള ഗോത്ര വിഭാഗത്തിലെ ആളുകളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.

ഗോത്രവിദ്യാര്‍ത്ഥികളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഗോത്ര ഫെസ്റ്റ് കാട്ടിക്കുളം സ്‌കൂളില്‍ പങ്കാളിത്വം കൊണ്ടും പരിപാടികളിലെ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി.”നാങ്കഗത്തള” എന്ന പേരില്‍ നടത്തിയ ഗോത്ര ഫെസ്റ്റില്‍ അമുല്യങ്ങളായ ഗോത്രകലകളും, പാരമ്പര്യ കലകളും അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയാണ് സദസ്സില്‍ നിന്നും ഉയര്‍ന്നത്.ശിലായുഗക്കല്ല് അടക്കം 400ല്‍ അതികം പഴക്കമുള്ള കാര്‍ഷിക ഉപകരണങ്ങള്‍ കാണാന്‍ നിരവധി ആളുകളാണ് കാട്ടിക്കുളം സ്‌കൂളില്‍ എത്തിയത്.ഒരു ദിനം മുഴുവന്‍ നടത്തിയ ഗോത്ര ഫെസ്റ്റില്‍ അരങ്ങില്‍ ഈശ്വര പ്രാര്‍ത്ഥന മുതല്‍ നിറഞ്ഞ് നിന്നത് ഗോത്ര വിഭാഗക്കാരാണ് 23 ഗോത്ര തലവന്‍മ്മാരുടെ നേതൃത്വത്തില്‍ അവരുടെ ഗോത്ര ആചാരകലകളും, ഗദ്ദിക, വട്ടക്കളി,തിറയാട്ടം,തിരണ്ടു കല്യാണപ്പാട്ട്, കോല്‍ക്കളി, നാടന്‍പാട്ട് ,വാമൊഴി എന്നി തനത് കലാരൂപങ്ങള്‍ ഫെസ്റ്റില്‍ അവതരിപ്പിച്ചു.മുഖ്യ അഥിതിയായി എത്തിയപത്മശ്രി ചെറുവയല്‍ രാമന്റെ പ്രഭാഷണം ഗോത്ര വിഭാഗത്തിലെ പുതുതലമുറയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതായി.ഒരാഴ്ചക്കാലത്തെ കഠിനാദ്ധ്യാനത്തിന്റെ ഫലമായാണ് പിറ്റിഎ യുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ സ്‌കൂളില്‍ മനോഹരമായ ഊരും പ്രകൃതി സൗഹൃദമായ അലങ്കാരവും നടത്തിയത് ഇതില്‍ നേതൃത്വം വഹിച്ചതും ഗോത്രവിഭാഗക്കാരാണ്. ഇത് തുടര്‍ വര്‍ഷങ്ങളിലും ഗോത്ര ഫെസ്റ്റ് വിപുലമായ രീതിയില്‍ സ്‌കുളില്‍ നടത്താന്‍ പ്രചോദനമായെന്ന് പിറ്റിഎ പ്രസിഡന്റ് ഒ.കെ.മണിരാജ് പറഞ്ഞു.

ഗോത്ര ഫെസ്റ്റ് അതിന്റെ അര്‍ത്ഥപൂര്‍ണ്ണതയില്‍ നടത്തിയതിനാല്‍ അത് പുതുതലമുറയിലെഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കാനായെന്ന് സ്‌കൂള്‍ അധികൃതരും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!