വന്യ മൃഗശല്യത്തിനെതിരെ പ്രതിഷേധ റാലി ജനുവരി 26ന്
മാനന്തവാടി എരാളംമൂല ശ്രേയസ് യൂണിറ്റുകളുടെയും മലങ്കര കാത്തലിക് അസോസിയേഷന്‍ മാനന്തവാടി മേഖലയുടെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 26 ന് 74-ാമത് റിപ്പബ്ലിക് ദിന സംഗമവും വന്യ മൃഗശല്യത്തിനെതിരെ പ്രതിഷേധ റാലിയും നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.9 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ റാലി.
26 ന് രാവിലെ മാനന്തവാടി സെന്റ് തോമസ് ദേവാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിഷധറാലി ആരംഭിച്ച് റാലി മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി.സ്‌ക്കൂളില്‍ സമാപിക്കും.9 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ റാലി. തുടര്‍ന്ന് 74-ാ മത് റിപ്പബ്ലിക് ദിനത്തെ സൂചിപ്പിച്ച്് 74 വനിതകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര. 74 പേരുടെ ദേശഭക്തിഗാനം, സംഘനൃത്തം എന്നിവ നടക്കും. വാര്‍ത്താ സമ്മേളത്തില്‍ ഡയറക്ടര്‍ ഫാ. റോയി വലിയപറമ്പില്‍ യൂണിറ്റ് പ്രസിഡണ്ട് അബ്രഹാം പൊക്കത്തായില്‍ എംസിഎ ഭാരവാഹി ഫിലിപ്പോസ് നരെക്കാട്ട് കമ്മറ്റി അംഗങ്ങളായ സഫിയ കുഞ്ഞുമുഹമ്മദ്, മായ വാസുദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.