വയനാട് മെഡിക്കല്‍ കോളേജിന് മുന്‍പില്‍ സത്യാഗ്രഹ സമരം
വയനാട് മെഡിക്കല്‍ കോളേജ്, ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സമരം . മെഡിക്കല്‍ കോളേജിന് മുന്‍പില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഡി.സി.സി.പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. റഫറല്‍ ആശുപത്രി മാത്രമാണ് വയനാട് മെഡിക്കല്‍ കോളേജെന്ന് എന്‍.ഡി. അപ്പച്ചന്‍.മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം പൂര്‍ണ്ണ സജ്ജമാവുന്നതുവരെ സമരമെന്നും എന്‍.ഡി.അപ്പച്ചന്‍
കഴിഞ്ഞ ദിവസം തൊണ്ടര്‍നാട് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെമരണത്തിന് കാരണക്കാരായ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ പരിഹരിക്കുക, കാത്ത് ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക, സി.ടി.സ്‌കാന്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക, വിദ്ഗ്ദ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക തുടങ്ങി മെഡിക്കല്‍ കോളേജിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വയനാട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ഏകദിന സത്യാഗ്രഹ സമരം നടത്തിയത്. എം.ജി.ബിജു അധ്യക്ഷത വഹിച്ചു. കെ.എല്‍.പൗലോസ്, പി.ടി.മാത്യു, പി.കെ ജയലക്ഷ്മി, അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, എ.പ്രഭാകരന്‍ മാസ്റ്റര്‍, കമ്മന മോഹനന്‍, എം.വേണുഗോപാല്‍, സില്‍വി തോമസ്, എ.എം നിശാന്ത്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി.പ്രദീപ് മാസ്റ്റര്‍, ശ്രികാന്ത് പട്ടയന്‍, ചിന്നമ്മ ജോസ്, ടി.എ.റെജി, സി.കെ.രത്‌നവല്ലി, ജേക്കബ് സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.