സുല്‍ത്താന്‍ബത്തേരി നഗരസഭ മുന്‍ചെയര്‍മാന്‍ ടി എല്‍ സാബുവിനെ അയോഗ്യനാക്കി. പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയിത്. കേരളകോണ്‍ഗ്രസ് എം അംഗമായിരുന്ന സാബു പാര്‍ട്ടി വിപ്പ് ലംഘിച്ചുവെന്ന് കാണിച്ച് 2019ല്‍ ജില്ലാപ്രസിഡണ്ടായിരുന്ന കെ ജെ ദേവസ്യ നല്‍കിയ പരാതിയിലാണ് നടപടി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടി എല്‍ സാബു.
2015ല്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്ന കേരളകോണ്‍ഗ്രസ് എം തെരഞ്ഞെടുപ്പിന് ശേഷം സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് നഗരസഭ ചെയര്‍മാനായ ടി എല്‍ സാബുവിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത. ഇതോടെ ആറ് വര്‍ഷ്ത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ല. 2019ല്‍ കേരളകോണ്‍ഗ്രസ് എം ജില്ലാപ്രസിഡണ്ടായിരുന്ന കെ ജെ ദേവസ്യ നല്‍കിയ പരാതിയിലാണ് വിധി. അതേസമയം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടി എല്‍ സാബു പറഞ്ഞു. സിപിഎമ്മുമായി കേരള കോണ്‍ഗ്രസ് എം ബത്തേരിയില്‍ അഞ്ചുവര്‍ഷത്തേക്ക് അന്ന് ധാരണഉണ്ടാക്കിയിരുന്നുവെന്നും ബത്തേരിയുടെ വികസനത്തെ താന്‍ രാജിവെച്ചിരുന്നുവെങ്കില്‍ ബാധിക്കുമായിരുന്നതിനാലുമാണ് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി മല്‍സരിച്ചപ്പോള്‍ സംസ്ഥാനതലത്തില്‍ കേരള കോണ്‍ഗ്രസ് എടുത്ത തീരുമാനപ്രകാരം സാബുവിനോട് ചെയര്‍മാന്‍സ്ഥാനം രാജിവെച്ച് എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സാബു നിരസിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ ജെ ദേവസ്യ പാര്‍ട്ടി വിപ്പ് ലംഘിച്ചുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഈ പരാതിയിലാണ് ഇപ്പോള്‍ വിധിവന്നിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post