കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ കാര്‍ഷിക വായ്പ കേരള ബാങ്ക് എഴുതി തളളും. പ്രമാണങ്ങള്‍ ഫെബ്രുവരി 6-ന് കൈമാറുമെന്ന് കേരള ബാങ്ക് അധികൃതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തോമസ് മരിച്ചതിനെ തുടര്‍ന്ന് ജനുവരി 12-ന് അദ്ദേഹത്തിന്റെ പുതുശ്ശേരി ആലയ്ക്കലിലെ വീട്ടിലെത്തിയ കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍് വായ്പ എഴുതി തള്ളാന്‍ നടപടി സ്വീകരിക്കുമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.
തോമസ് മരിച്ചപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 12-ന് അദ്ദേഹത്തിന്റെ പുതുശ്ശേരി ആലയ്ക്കലിലെ വീട്ടിലെത്തിയ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ കുടുംബത്തിന്റെ വിഷമതകള്‍ കണ്ട് വായ്പ എഴുതി തള്ളാന്‍ നടപടി സ്വീകരിക്കുമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ജനുവരി 20-ന് ചേര്‍ന്ന കേരളാ ബാങ്ക് ഭരണസമിതി യോഗം ബാങ്കിന്റെ കോറോം ശാഖയില്‍ നിന്നും കഴിഞ്ഞ ആഗസ്റ്റില്‍ തോമസ് എടുത്ത അഞ്ച് ലക്ഷം രൂപ കിസാന്‍ മിത്ര വായ്പയും, പലിശയും എഴുതി തള്ളാന്‍ തീരുമാനിക്കുകയായിരുന്നു. തോമസ് താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തിയായിരുന്നു വായ്പയെടുത്തത്. മരണപ്പെട്ട് ദിവസങ്ങള്‍ക്കുളളില്‍ തന്നെ വായ്പ എഴുതി തളളാനും പ്രമാണങ്ങള്‍ കൈമാറാനും തീരുമാനിച്ച ബാങ്ക് നടപടി തോമസിന്റെ കുടുംബത്തിന് ഏറെ ആശ്വാസകരമാകും.
കേരള ബാങ്ക് ഡയറക്ടര്‍ പി ഗഗാറിന്‍, കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുള്‍ മുജീബ്, വയനാട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍ നവനീത്കുമാര്‍, സീനിയര്‍ മാനേജര്‍ സി.ജിനഷീദ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ സി സഹദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.