സുല്‍ത്താന്‍ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗ്രന്ഥശാല കലോത്സവവും, ബാലോത്സവവും സംഘടിപ്പിച്ചു. ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ടി ബി സുരേഷ് നിര്‍വ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. വാസു അധ്യക്ഷനായി.
വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ വിശ്വപ്പന്‍ മാസ്റ്റര്‍, ടി എന്‍ നളരാജന്‍, വി എന്‍ ഷാജി, എക്സിക്യൂട്ടീവ് അംഗങ്ങള്‍, നൂല്‍പ്പുഴ, നെന്‍മേനി പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍മാരായ സി വി പത്മനാഭന്‍, എ കെ സ്റ്റീഫന്‍ ,താലൂക്ക് സെക്രട്ടറി പി കെ സത്താര്‍ ,സ്റ്റേറ്റ് കൗണ്‍സില്‍ അംഗം എന്‍ കെ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.