റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം:ഡോക്ടര്‍ രാധമ്മ പിള്ള

0

ഇറച്ചി കോഴികളില്‍ മാരകമായ മരുന്ന് ചെയ്യുന്നത് കാരണം മനുഷ്യന്റെ ആന്തരിക അവയവങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് പൗള്‍ട്ടറി വിദഗ്ധയും മുന്‍ വയനാട് കൃഷി വിജ്ഞാനകേന്ദ്രം മേധാവിയുമായ ഡോക്ടര്‍ രാധമ്മ പിള്ള.

കഴിഞ്ഞ ദിവസങ്ങളിലാണ് ഇറച്ചി കോഴികളില്‍ മാരകമായ മരുന്നു പ്രയോഗം കൊണ്ട് മനുഷ്യന്റെ ആന്തരികാവയവങ്ങള്‍ക്ക് നാശം സംഭവിക്കുമെന്ന് വാര്‍ത്ത പുറത്തുവന്നത് .മനുഷ്യനെ ഭയപ്പെടുത്തുന്ന ഈ വാര്‍ത്ത വന്നതിന് പിന്നാലെയാണ് പൗള്‍ട്ടറി വിദഗ്ധയും മുന്‍ വയനാട് കൃഷി വിജ്ഞാനകേന്ദ്രം മേധാവിയുമായ ഡോക്ടര്‍ രാധമ്മ പിള്ളയുടെ വെളിപ്പെടുത്തല്‍ .ഇറച്ചിക്കോഴികള്‍ വ്യാപകമായി ആന്റിബയോട്ടിക് കുത്തി വെയ്പ്പ് നടത്തുന്നു എന്നതായിരുന്നു വാര്‍ത്ത. 45 ദിവസം കൊണ്ട് വളര്‍ച്ചയെത്തുന്ന കോഴികള്‍ക്ക് പ്രത്യേകം ക്രമീകരിച്ച തീറ്റകളിലൂടെയാണ് വളര്‍ത്തിയെടുക്കുന്നത്. ആദ്യത്തെ ഒരാഴ്ച തീറ്റയിലുടെയോ വെള്ളത്തില്‍ കൂടെയോ ചില മരുന്നുകള്‍ വാക്‌സിന്‍സ് ,മുതലായവ കൊടുക്കും. ഇഞ്ചക്ഷനായി ഒരു മരുന്നുകളും കൊടുക്കുന്നില്ല.

കോഴി ഫാം കൊടുക്കുന്ന തീറ്റ ആദ്യഘട്ടത്തില്‍ മരണനിരക്ക് കുറയ്ക്കാന്‍ ദഹനശേഷി കൂടുവാന്‍ ഒക്കെ ഉള്ളവയാണ്
ഇവയൊന്നും ഇറച്ചിയില്‍ അടിഞ്ഞുകൂടുന്നില്ലാ അഥവാ ഉണ്ടെങ്കില്‍ കാഷ്ടത്തില്‍ കൂടി പുറത്തുപോകും. കോഴിയെ മാര്‍ക്കറ്റ് ചെയ്യുന്നതിനുമുന്‍പ് ഒരു മരുന്നുകളും കൊടുക്കുന്നുമില്ല. മരുന്നിന്റെ അംശം ഇറച്ചിയില്‍ കണ്ടെത്തിയതായി ഒരു പഠനവും നടന്നിട്ടില്ല. ഏറ്റവും പോഷകസമൃദ്ധമായ മാംസം എന്ന നിലയില്‍ കോഴിയിറച്ചി മുന്‍പതിയില്‍ തന്നെയാണുള്ളത് .
ഇറച്ചി കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവെക്കുന്നു എന്ന വ്യാജവാര്‍ത്തകള്‍ക്ക് പുറമേ ഈ പ്രചരണം സാധാരണ ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന് മാത്രമല്ല കോഴി ഫാം നടത്തി ഉപജീവനം കണ്ടെത്തുന്ന ഒട്ടനവധി പേരുടെ ജീവിതം മാര്‍ഗ്ഗത്തില്‍ തന്നെ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്

 

 

Leave A Reply

Your email address will not be published.

error: Content is protected !!
08:52