40 കോഴികളില്‍ 32 എണ്ണത്തെ കാണാനില്ല: ആശങ്കയില്‍ നാട്ടുകാര്‍

0

40 കോഴികളില്‍ 32 കോഴികളെ കാണാനില്ല. 8 കോഴികള്‍ ചത്ത നിലയിലും. മീനങ്ങാടി മൈലമ്പാടി ചോളയില്‍ വര്‍ഗ്ഗീസിന്റെ വീടിനോട് ചേര്‍ന്ന ഗ്രീന്‍ നെറ്റിനുള്ളില്‍ നിന്നാണ് രാവിലെ 11 മണിയോടെ കോഴികള്‍ നഷ്ടമായത്.

വര്‍ഗ്ഗീസും കുടുംബവും എറണാകുളത്തെ ബന്ധുവീട്ടില്‍ പോയതിനാല്‍ സമീപത്തെ വീട്ടുകാരാണ് കോഴികളുടെ ശബ്ദം കേട്ട് ഓടിയെത്തിയത്. 40 കോഴികളുണ്ടായിരുന്ന കൂട്ടില്‍ ചത്ത നിലയില്‍ 8 കോഴികളും നിലത്തു വീണു കിടക്കുന്ന കോഴിത്തൂവലുകളുമാണ് സമീപവാസികള്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഉടനെ എറണാകുളത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു

തെരുവ് നായകളോ അതുമല്ലെങ്കില്‍ മറ്റെന്തോ ജീവിയാകാം കോഴികളെ പിടികൂടിയതെന്നാണ് കരുതുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ കടുവ ഭീതി പടര്‍ത്തിയ പ്രദേശം കൂടിയായതിനാല്‍ എന്ത് മൃഗമാണ് കോഴികളെ കൊണ്ടുപോയതെന്നറിയാതെ ആശങ്കയിലാണ് നാട്ടുകാര്‍

Leave A Reply

Your email address will not be published.

error: Content is protected !!
20:28