പനമരം ടൗണില്‍ ട്രാഫിക് പരിഷ്‌ക്കരണം ഫെബ്രുവരി 1 മുതല്‍

0

വര്‍ഷങ്ങളോളം നിലച്ചുപോയ പനമരം ടൗണിലെ ട്രാഫിക് പരിഷ്‌ക്കരണം ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ട്രാഫിക് സംവിധാനം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് വയനാട് വിഷന്‍ കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.പ്രൈവറ്റ് വാഹനങ്ങള്‍ നടവയല്‍ റോഡിന് ഇടത് വശവും, ഓട്ടോ പാര്‍ക്കിംഗ് സഫ ബേക്കറി മുതലും,ജീപ്പ് പാര്‍ക്കിങ്ങ് രാധേഷ് തിയേറ്റര്‍ മുതല്‍ തുടങ്ങി നിരവധി മാറ്റങ്ങളുമായാണ് പരിഷ്‌ക്കരണം.

പരിഷ്‌കരണം ഇങ്ങനെ
1. നടവയല്‍ റോഡ് ഇടതുവശം പ്രൈവറ്റ് പാര്‍ക്കിംഗ്

2. ബ്ലോക്ക് ഓഫീസ് റോഡ് മുതല്‍ ന്യൂ സ്റ്റോര്‍ വരെ ഓട്ടോ പാര്‍ക്കിംഗ് (നിലവിലുള്ളത് )

3. സഫ ബേക്കറി മുതല്‍ ദീപ്തി മെഡിക്കല്‍ സ്റ്റോര്‍ വരെ ഓട്ടോ പാര്‍ക്കിംഗ്

4. ലാബസാര്‍ മുതല്‍ പള്ളിക്കണ്ടി ബില്‍ഡിംഗ് വരെയും കെ ടി സി ട്രേഡിങ് കമ്പനി മുന്‍വശം ഒഴിവാക്കുകയും വെറ്റില കട മുതല്‍ പഞ്ചായത്ത് ഓഫീസ് വരെ ഓട്ടോ പാര്‍ക്കിംഗ്.

5. കീഴട്ട് നാസര്‍ ബില്‍ഡിങ് മുന്‍വശം മുതല്‍ സലാല മൊബൈല്‍ ഷോപ്പ് വരെ ബൈക്ക് പാര്‍ക്കിംഗ്

6. രാധേഷ് ടാക്കീസ് എന്‍ട്രന്‍സ് മുതല്‍ ട്രാന്‍സ്‌ഫോമര്‍ വരെ ടാക്‌സി ജീപ്പ് പാര്‍ക്കിംഗ്

7. അത്താണി സ്റ്റോര്‍ മുതല്‍ രാധേഷ് ടാക്കീസിന് മുന്‍വശം ഓട്ടോസ്റ്റാന്റ്, വെള്ളിമൂങ്ങ സ്റ്റാന്റ്.

8. അഷ്‌കര്‍ തട്ടുകട മുതല്‍ മേച്ചേരി റോഡ് വരെ ആപ്പെ, മിനി പിക്കപ്പ് പാര്‍ക്കിംഗ്

9. വറുത്തകായ പീടിക മുതല്‍ പിക്കപ്പ് ട്രാക്ടര്‍ മുതലായ ഹെവി വെഹിക്കിള്‍ പാര്‍ക്കിംഗ് ഇസാഫ് ബാങ്ക് വരെ

10. എം എ ഫുട് വെയര്‍ മുതല്‍ എം എ ഹോട്ടല്‍ വരെ ടുവീലര്‍ പാര്‍ക്കിംഗ്

11. ചന്തുവേട്ടന്‍ വര്‍ക്ക് ഷോപ്പ് മുതല്‍ റോഡിന്റെ വലതുവശം കോള്‍ ടാക്‌സി പാര്‍ക്കിംഗ്

12. ഭൂപണയ ബാങ്ക് റോഡിന്റെ ഇടതുവശം ടൂറിസ്റ്റ് ടാക്‌സി പാര്‍ക്കിംഗ്

13. നീരട്ടാടി റോഡിന്റെ വലതുവശം പ്രൈവറ്റ് വാഹനങ്ങള്‍ പാര്‍ക്കിംഗ്.

14. നീരട്ടാടി റോഡിന്റെ വലതുവശം ആംബുലന്‍സ് പാര്‍ക്കിംഗ്.

15. പള്ളിയുടെ മുന്‍വശം നോ പാര്‍ക്കിംഗ്

16. ഗോപിക ടെക്‌സ്‌റ്റൈല്‍സ് മുതല്‍ ഇ എം സ്റ്റേഷനറി വരെ നോ പാര്‍ക്കിംഗ്

11. ഹൈസ്‌കൂള്‍ റോഡ് നോ പാര്‍ക്കിംഗ്

18. പഞ്ചായത്തിന് മുന്‍വശം സാലിം തട്ട് കട മുതല്‍ ആപ്പ് സ്റ്റാന്റ് നോ വരെ പാര്‍ക്കിംഗ്

എല്ലാ പാര്‍ക്കിംഗ് മാനദണ്ഡങ്ങളും ആവശ്യങ്ങള്‍ നിറവേറ്റി പോകാന്‍ വേണ്ടി മാത്രം, പരമാവധി സമയം 20 മിനിറ്റ് മാത്രം

 

Leave A Reply

Your email address will not be published.

error: Content is protected !!