മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2023-24 അധ്യായന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 5,6 ക്ലാസുകളിലേക്കുളള പ്രവേശനത്തിന് ഇപ്പോള്‍ 4, 5 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറാം ക്ലാസ്സിലേക്കും കണിയാമ്പറ്റ (ഗേള്‍സ്), നല്ലൂര്‍നാട് (ബോയ്സ്) മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസ്സിലേക്കുമാണ് പ്രവേശനം. പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും, മറ്റുസമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്ക, ചോലനായ്ക്ക, കാടര്‍, കൊറഗര്‍, കുറുമ്പര്‍, തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജാതി, വരുമാനം, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഫെബ്രുവരി 20 നകം കല്‍പ്പറ്റ ഐ.ടിഡി.പി ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡവലപ്പമെന്റ് ഓഫീസുകള്‍, അതത് ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കണം. അപേക്ഷ ഫോറം ട്രൈബല്‍ ഡവലപ്പമെന്റ്, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ ഫോറത്തിന്റെ മാതൃക www.stmrs.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി 3 സ്ഥാപനങ്ങളിലേക്ക് ഓപ്ഷന്‍ നല്‍കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ ഹാര്‍ഡ് കോപ്പി ഹാജരാകണം. ഫോണ്‍: 9496070333.

Leave A Reply

Your email address will not be published.

error: Content is protected !!