പരപ്പനങ്ങാടിയില്‍ കടുവാ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.കഴിഞ്ഞ രാത്രി കടുവയുടെ മുമ്പില്‍പെട്ട ആദിവാസി യുവാവ് അത്ഭുതകരമായി രക്ഷപെട്ടിരുന്നു.ഇതിന് സമീപവും കടുവ സഞ്ചരിക്കാന്‍ സാധ്യതയുള്ള വഴിത്താരകളിലും നാലോളം ക്യാമറകളാണ് വനംവകുപ്പ് സ്ഥാപിച്ചത്.കടുവയുടെ ചിത്രം പതിയുന്ന പക്ഷം കൂട് സ്ഥാപിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.