കുപ്പാടിതറയില്‍ മയക്ക് വെടിവച്ച് ഇന്ന് ഉച്ചയോടെ പിടികൂടിയത് മാനന്തവാടി പുതുശേരി വെളളാരംകുന്നില്‍ കര്‍ഷകനെ കൊന്ന കടുവയാണന്ന് വനം വകുപ്പിന്റെ സ്ഥിരീകരണം.10 വയസ്സുള്ള ആണ്‍കടുവയാണ് പിടിയിലായത്. കടുവയെ ബത്തേരിയിലെ വന്യമൃഗസംരക്ഷണ പരിപാലനകേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.മാനന്തവാടി പുതുശ്ശേരി വെള്ളാരംകുന്നില്‍ രണ്ട് ദിവസം മുമ്പ് കര്‍ഷകനെ ആക്രമിച്ച് കൊന്ന കടുവയെയാണ് ഇന്ന് വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്. ഇക്കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് കുപ്പാടിതറയിലെ സ്വകാര്യ വ്യക്തിയുടെ വാഴതോട്ടത്തില്‍ വച്ച് കടുവയെ വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്. തുടര്‍ന്ന് കടുവയെ കൂട്ടിലടച്ച് ലോറി ആംബുലന്‍സില്‍ ബത്തേരി നാലാംമൈലിലെ വനം വകുപ്പിന്റെ അനിമല്‍ ഹോസ്‌പൈസ് ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. പരിപാലന കേന്ദ്രത്തില്‍ എത്തിച്ച കടുവയുടെ ആരോഗ്യനില പരിശോധിച്ചു. തുടര്‍ന്ന് 24 മണിക്കുര്‍ നിരീക്ഷിക്കും. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാവുക. നിലവില്‍ കേന്ദ്രത്തില്‍ ഇതടക്കം അഞ്ച് കടുവകളാണുളളത്.