സാലുവിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പള്ളിപ്പുറത്ത് തോമസ് എന്ന സാലുവിന്റ മൃതദേഹം ഒരു നോക്ക് കാണാന്‍ നൂറുകണക്കിനാളുകളാണ് വീട്ടിലേക്ക് എത്തിയത്.വീട്ടില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം മൂന്നു മണിയോടെ പുതുശ്ശേരി സെന്റ് തോമസ് പള്ളിയിലേക്ക് മൃതദേഹം എത്തിച്ചു.ആയിരങ്ങളാണ് സംസ്‌കാര ചടങ്ങില്‍ പങ്കാളിയായത്. കോട്ടയം അതിരൂപത സഹായം മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് സംസ്‌കാര പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. പള്ളിയിലെ കൈക്കാരന്‍ കൂടിയായിരുന്നു തോമസ് എന്ന സാലി. മികച്ച ഒരു കര്‍ഷകനും. സംഘാടകനും കൂടിയായിരുന്നു. വലിയൊരു സൗഹൃദ വലയമുള്ള ആളുകൂടിയായിരുന്നു അദ്ദേഹം. വന്‍ പോലീസ് സന്നാഹത്തോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്രയും വലിയ പോലീസ് സന്നാഹം ഒരുക്കിയത്. എന്നാല്‍ ഇദ്ദേഹത്തെ ആക്രമിച്ച കടുവ കുപ്പാടിത്തറയില്‍ കൂട്ടിലായി.