കാട് മാത്രമല്ല നാട് നശിച്ചാലും നാശമാണ്:ഗീവര്‍ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപോലീത്ത.

0

കാട് നശിച്ചാല്‍ മാത്രമല്ല നാട് നശിച്ചാലും നാശമാണെന്ന് ഗീവര്‍ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപോലീത്ത.കാട് സംരക്ഷിക്കാന്‍ മുറവിളി കൂട്ടുമ്പോള്‍ നാട് നശിക്കുന്നത് കാണാന്‍ കണ്ണ് തുറക്കാത്തത് എന്തുകൊണ്ടാണ് ,മനുഷ്യ ജീവന് പുല്ലുവില പോലും കല്‍പ്പിക്കാതെ പോകുന്നത് കഷ്ടമാണ്.കാടും നാടും നശിക്കാതെ സംരക്ഷിക്കാന്‍ സാദ്ധ്യതകള്‍ ഉണ്ടായിട്ടും ഉത്തരവാദിത്വപെട്ടവര്‍ ഉദാസീനത കാണിക്കുന്നത് അപകടമാണ്. കാട്ടുമൃഗങ്ങള്‍ വയനാടിനെ കണ്ണീരില്‍ ആഴ്ത്തുന്ന കാഴ്ച കരളലയിപ്പിക്കുന്നതാണെന്നും അദ്ദേഹം.കടുവയും കാട്ടാനയും ഇപ്പോള്‍ മുതലയും കൂടി ആയപ്പോള്‍ വയനാടന്‍ ജനതയുടെ അവസ്ഥ അതീവ സങ്കടകരമായ അവസ്ഥയിലാണ്.കടുവയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകനായ തോമസിന്റ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്ത് അനുശോചന സന്ദേശം നല്‍കുകയായിരുന്നു മെത്രാപ്പോലീത്ത.

Leave A Reply

Your email address will not be published.

error: Content is protected !!