സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി കാരാപ്പുഴ

0

അടിസ്ഥാന സൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോഴും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് കാരാപ്പുഴ. അവധി ദിവസങ്ങളില്‍ കാരാപ്പുഴയിലെത്തുന്നത് പതിനായിരക്കണക്കിനാളുകളാണ്.കഴിഞ്ഞ ഡിസംബര്‍ 20 മുതല്‍ ഈ മാസം രണ്ടാം തിയ്യതി വരെ 81597 ടിക്കറ്റുകളാണ് കാരാപ്പുഴയില്‍ വിറ്റഴിച്ചത്. ഇതിലൂടെ 21 ലക്ഷത്തി മുപ്പതിനായിരം രൂപയോളമാണ് കളക്ഷനായി ലഭിച്ചത്. പൂപ്പൊലി കാണുന്നതോടൊപ്പം കാരാപ്പുഴയും സന്ദര്‍ശിച്ച് മടങ്ങുന്ന സഞ്ചാരികളുടെ വരവും വര്‍ധിച്ചു.കഴിഞ്ഞ ഞായറാഴ്ച മാത്രം ഒന്‍പതിനായിരത്തിലധികം സഞ്ചാരികളാണ് ഇവിടെ എത്തിയത്.

ദേശീയ പാതയില്‍ നിന്നും ഏറ്റവും അടുത്തുള്ള ടൂറിസം ഡെസ്റ്റിനേഷനെന്നതിനാലാണ് കൂടുതലായും വിനോദസഞ്ചാരികള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കാരാപ്പുഴ തിരഞ്ഞെടുത്തത്. കണ്ണിന് കുളിര്‍മ്മ നല്‍കുന്ന സലേഷ്യയും, പൂക്കള്‍ നിറഞ്ഞ റോസ്ഗാര്‍ഡനും മേരി ഗോള്‍ഡും , അഡ്വഞ്ചറസ് റൈഡുകളായ സിപ്പ് ലൈന്‍,ബഞ്ജി ട്രംബോലൈന്‍, തുടങ്ങിയവയിലും ചില്‍ഡ്രന്‍സ് പാര്‍ക്കുമെല്ലാം സഞ്ചാരികളുടെ മനം കവരുകയാണ്.കുടുംബശ്രീ ജില്ലാ മിഷന്‍ നബാര്‍ഡുമായി സഹകരിച്ച് നടത്തിയ ക്രിസ്തുമസ് പുതുവല്‍സര ഭക്ഷ്യമേളയും കലാപരിപാടികളിലും സന്ദര്‍ശകര്‍ക്കും അവസരം നല്‍കിയതോടെ സഞ്ചാരികള്‍ പരിപാടി ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തു. സഞ്ചാരികളും അതിലൂടെ വരുമാനവും അനുദിനം വര്‍ധിക്കുമ്പോഴും സഞ്ചാരികള്‍ വന്ന് പോകുന്ന പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗതം ദുസ്സഹമായ കാക്കവയല്‍ കാരാപ്പുഴ റോഡിനോടുള്ള ജലസേചന വകുപ്പ് അധികൃതരുടെ അവഗണന ഇപ്പോഴും തുടരുകയാണ്. .

 

Leave A Reply

Your email address will not be published.

error: Content is protected !!