ജൊവാന ജുവലിന് ആദരം

0

ദേശീയ സ്‌കൂള്‍ ശാസ്ത്ര നാടക മത്സരത്തില്‍ വിജയികളായ മാനന്തവാടി ജിവിഎച്ച്എസ്എസ് ടീമംഗങ്ങളെയും മിഷന്‍ ഡ്രീം മിസ് ഇന്ത്യ മത്സരത്തില്‍ മിസ് ടാലന്റെഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ജൊവാന ജുവലിനെയും സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു .ശാസ്ത്ര നാടകമത്സരത്തില്‍ ദേശീയ തലത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അലോണ മരിയ ബിനോയ് അഭിനേതാക്കളായ ഗൗതം എസ് കുമാര്‍, സാരംഗ് ടി രമേശ്, ആല്‍ഫ എലിസബത്ത് ബിനോയ് ,അര്‍ഷാദ് അന്‍വര്‍, അഹല്യ എം.കെ, നിവേദ്യ ആര്‍ കൃഷ്ണ, സൂരജ് എസ് എന്നിവരെയും ജൊവാന ജുവലിനെയും ആദരിച്ച ചടങ്ങ് നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു.പി. ടി എ പ്രസിഡന്റ് പി പി ബിനു അധ്യക്ഷനായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ശശിപ്രഭ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Leave A Reply

Your email address will not be published.

error: Content is protected !!