ബത്തേരിയെ വിറപ്പിച്ച പിഎം2 കൂട്ടില്‍

0

തമിഴ്‌നാട് ഗൂഡല്ലൂര്‍ ഭാഗത്ത് രണ്ടാളെ കൊലപ്പെടുത്തുകയും ബത്തേരി ടൗണില്‍ കാല്‍നടയാത്രക്കാരനെ ആക്രമിച്ച് ഭീതി പടര്‍ത്തുകയും ചെയ്ത പി എം 2 എന്ന മോഴയാനയെ മയക്കുവെടി വെച്ചുപിടികൂടി മുത്തങ്ങയില്‍ കൂട്ടിലടച്ചു. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് കുപ്പാടി മുണ്ടം കൊല്ലിയില്‍ വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ 150 അംഗവനപാലകര്‍ രണ്ട് ദിവസം നടത്തിയ ദൗത്യമാണ് ഇന്ന് ഒരു മണിയോടെ പൂര്‍ത്തിയാക്കിയത്.വനം വകുപ്പ് നടത്തിയ രണ്ടു ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് കൊലയാളി മോഴയാന പി എം2 വിനെ വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്.കുങ്കിയാനകളുടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ ലോറിയില്‍ കയറ്റി മുത്തങ്ങ ആന പന്തിയില്‍ തയ്യാറാക്കിയ കുട്ടിലടച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബത്തേരി ടൗണില്‍ മോഴയാനയിറങ്ങി ഒരാളെ ആക്രമിച്ച് ഭീതി പരത്തിയത്.ഇതോടെ പ്രതിഷേധം ശക്തമായതോടെ ശനിയാഴ്ച്ച ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ ഇന്ന് ആനയെ മയക്ക് വെടിവെച്ച് പിടികൂടിയത്.തമിഴ്‌നാട് ഗൂഡല്ലൂര്‍ പ്രദേശത്ത് രണ്ട് പേരെ കൊല്ലുകയും 60 ഓളം വീടുകള്‍ തകര്‍ക്കുകയും ചെയ്ത ആനയാണിത്. വൈല്‍ഡ് ലൈഫ് സി സി എഫ് മുഹമ്മദ് ഷബാബ്, വയനാട് നോഡല്‍ ഓഫിസറും സി സിഎഫുമായ കെ എസ് ദീപ, എസ് നരേന്ദ്ര ബാബു ഐഎഫ് സ്, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, ഡി എഫ് ഒ ഷജ്‌ന കരീം എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂര്‍ത്തികരിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!