കേന്ദ്ര പട്ടികവര്‍ഗ്ഗ വകുപ്പ് സഹമന്ത്രി രേണുക സിംഗ് സരുത കണിയാമ്പറ്റ എടക്കൊമ്പം ഗോത്ര ഗ്രാമം സന്ദര്‍ശിച്ചു.ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ സുഷാന്ത് നരിക്കോടന്‍ ഗോത്ര ജനവിഭാഗങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ഭൂമി, വിദ്യാഭ്യാസം , വീട് , കൃഷി എന്നിവയെക്കുറിച്ച് മന്ത്രി ചോദിച്ചറിയുകയും, അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എഡിഎംന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
അദ്ദേഹത്തൊടൊപ്പം എ.ഡി.എം , ഡി. റ്റി. പി.സി ഉദ്യോഗസ്ഥരും , വനവാസി കല്ല്യാണ്‍ ആശ്രമം അഖില്‍ ഭാരതിയ സഹ സംഘടന സെക്രട്ടറി രേമേഷ് ബാബു , കേരള വനവാസി വികാസ കേന്ദ്ര സംസ്ഥാന പ്രസിഡണ്ട് കെ.സി പൈതല്‍ എന്നിവരും വനവാസി വികാസ കേന്ദ്രം പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.