വാഹന പ്രചരണ ജാഥക്ക് തുടക്കം

0

പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിണറായി സര്‍ക്കാരിനെതിരെ – ഒരു കുറ്റവിചാരണ – എന്ന പേരില്‍ വാഹന പ്രചരണ ജാഥക്ക് നീര്‍വാരത്ത് തുടങ്ങി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കമ്മന മോഹനന്‍ ജാഥാ ക്യാപ്റ്റനാണ്.ജാഥ പനമരം , അഞ്ചുക്കുന്ന് , നല്ലൂര്‍നാട്, എടവക . തൊണ്ടര്‍ നാട് , വെള്ളമുണ്ട മണ്ഡലങ്ങളിലൂടെ പര്യടനം നടത്തും , ഇന്ന് വൈകിട്ട് കെല്ലൂരില്‍ ജാഥ സമാപിക്കും.നീര്‍വാരത്ത് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു .കെ കെ അബ്രാഹം . കെ എല്‍ പൗലോസ് , പി കെ ജയലക്ഷ്മി , ടി കെ മമ്മൂട്ടി , ബെന്നി അരിഞ്ചേര്‍മല , നിഷാന്ത് , അഡ്വ: വേണുഗോപാല്‍ ,ഉമ്മച്ചന്‍ നീര്‍വാരം , ഷാജി ജോസ് ഇളമ്പനാട്ട് , ബേബി തുരുത്തിയില്‍ ,വാസു അമ്മാനി , മമ്മൂട്ടി ,ഷിമാ മാനുവല്‍ , കെ എം ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!