ബത്തേരി നഗരത്തില്‍ നിരോധനാജ്ഞ

0

നഗരത്തില്‍ കാട്ടാന ഇറങ്ങിയത് കണക്കിലെടുത്താണ് നിരോധനാജ്ഞ.സിആര്‍പിസി 144 പ്രകാരം മാനന്തവാടി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ബത്തേരി നഗരസഭയില്‍ 4,6,9,10,15,23,24,32,34,35 ഡിവിഷനുകളിലാണ് നിരോധനാജ്ഞ.വെങ്ങൂര്‍ നോര്‍ത്ത്, വെങ്ങൂര്‍ സൗത്ത്, അര്‍മാട്, കോട്ടക്കുന്ന്, സത്രം കുന്ന്, കട്ടയാട്, ബത്തേരി , ചീനപ്പുല്ല്, പഴുപ്പത്തൂര്‍, കൈവട്ട മൂല ഡിവിഷനുകളിലാണ് പൊതുജന സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാട്ടാന ഭീതി ഒഴിയുന്നത് വരെയാണ് നിരോധനാജ്ഞ. പ്രസ്തുത സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം.പകല്‍ സമയത്തും, രാത്രിയും പൊതുജനം ജാഗ്രത പുലര്‍ത്തണമെന്നും സബ് ഡിവിഷണര്‍ മജിസ്ട്രേറ്റ് നിര്‍ദേശിച്ചു.

ഇന്ന് പുലര്‍ച്ചെ നഗരത്തിലിറങ്ങിയ കാട്ടാന കാല്‍നടയാത്രികനെ ആക്രമിക്കച്ചിരുന്നു.ടൗണില്‍ ആക്രമണം നടത്തുന്നതിന് മുമ്പായി ആന വീടിനു നേരെയും പാഞ്ഞടുത്തു. മുള്ളന്‍കുന്ന് അഞ്ചുമ്മല്‍ ഇസഹാക്കിന്റെ വീടിനു നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആനയെ പിടികൂടി ഭീതി അകറ്റണമെന്ന് നാട്ടുകാര്‍.ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കാട്ടന ഇറങ്ങി ആക്രമണം നടത്തിയതോടെ ഭീതിയിലായിരിക്കുകയാണ് നഗരവാസികള്‍ . ടൗണില്‍ മതില്‍ തകര്‍ക്കുകയും ആളെ തുമ്പികൈകൊണ്ട് തട്ടിയെറിയുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് കട്ടയാട് ഭാഗത്ത് ഈ ആന എത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!