മീനങ്ങാടി പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളാണ് സ്ഥല പരിശോധനക്കും ജിയോ മാപ്പിംഗിനും വേണ്ടി ബഫര്‍സോണ്‍ പരിധിയിലെ വിവിധ വാര്‍ഡുകളില്‍ സര്‍വ്വേ നടത്തുന്നത്.കെട്ടിടങ്ങള്‍,കൃഷിയിടങ്ങള്‍,ആരാധാനലയങ്ങള്‍,പൊതു സ്ഥാപനങ്ങള്‍ എന്നിവ ജിയോ മാപ്പിംഗിലൂടെ സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി അയക്കും.ഇതിനായി 4 പേര്‍ അടങ്ങുന്ന ടീമിന് പഞ്ചായത്തില്‍ വെച്ച് പരിശിലനം നല്‍കി.എന്നാല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് തകരാറും,സൈറ്റ് ഹാങ്ങാവുന്നതും പലയിടത്തും സര്‍വേയ്ക്ക് തടസ്സമാവുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു പറഞ്ഞു.വരും ദിവസങ്ങളിലും സര്‍വേ തുടരും.
Sign in
Sign in
Recover your password.
A password will be e-mailed to you.