അഭിഭാഷകനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
വയനാട് ചുരത്തില്‍ അഭിഭാഷകനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ചുണ്ടേല്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.മേലേപീടിയേക്കല്‍ നൗഫല്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ഇന്നലെ രാത്രി താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ നൗഫല്‍ കീഴടങ്ങുകയായിരുന്നു.മണിയങ്കോട് സ്വദേശി സച്ചിനെയാണ് ഇയാള്‍ വെട്ടിപരിക്കേല്‍പ്പിച്ചത്.പരിക്കേറ്റ സച്ചിന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ്.