എബിസിഡി ക്യാമ്പയിന് തുടക്കം

0

ബത്തേരി നഗരസഭയിലെ മുഴുവന്‍ പട്ടികവര്‍ഗ വിഭാഗ ജനങ്ങള്‍ക്കും വ്യക്തിഗത രേഖകള്‍ നല്‍കുന്ന എബിസിഡി പദ്ധതിക്ക് തുടക്കം. 3 ദിവസങ്ങളിലായി സുല്‍ത്താന്‍ ബത്തേരി ഫാ. മത്തായിനൂറനാള്‍ മെമ്മോറിയല്‍ പാരിഷ്ഹാളില്‍ നടക്കുന്ന ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ പി എസ് ലിഷ, കെ റഷീദ്, ഷാമില ജുനൈസ്, സാലി പൗലോസ്, കൗണ്‍സലര്‍മാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന തുണിസഞ്ചിയുടെയും മാസ്‌കിന്റെയും വിതരണോത്ഘാടനവും ചെയര്‍മാന്‍ നിര്‍വ്വഹിച്ചു.
പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവരുടെ അവകാശ രേഖകള്‍ ഉറപ്പുവരുത്തുതിന്നും രേഖകള്‍ ആവശ്യമുള്ളവരെ വീടുകളില്‍ നിന്ന് ക്യാമ്പില്‍ എത്തിക്കുന്നതിനും തിരികെ എത്തിക്കുതിനും വാഹന സൗകര്യമുള്‍പ്പടെയുളള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!