താമരശേരി ചുരത്തിലെ ഗതാഗത കുരുക്കില്‍ മണിക്കൂറുകളോളം ജലപാനമില്ലാതെ ജനങ്ങള്‍ യാത്രാക്ലേശത്തില്‍. അധികൃതര്‍.ചുരത്തിലെ ഗതാഗത തടസ്സം മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കടക്കം പോകുന്ന അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.മിക്ക ദിവസങ്ങളിലും മണികൂറുകള്‍ ആണ് യാത്രക്കാര്‍ഗതാഗത കുരുക്കില്‍ കുടുങ്ങുന്നത്.മൂന്ന് ഭാഗങ്ങളിലും മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നതിനാല്‍ ഇടുങ്ങിയ ചുരം റോഡില്‍ താങ്ങാവുന്നതിനേക്കാള്‍ പതിന്മടങ്ങ് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. മൂവായിരം കോടി രൂപയോളം ചെലവഴിച്ച് കൊണ്ട് ആനക്കാംപൊയില്‍ – കള്ളാടി തുരങ്ക പാത നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ കേവലം അഞ്ഞൂറ് കോടി രൂപ മാത്രം മതിയാകുന്ന ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബൈപ്പാസ് റോഡ് നിര്‍മാണത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.