കരുതല്‍മേഖല;പരിശീലനം നല്‍കി
തിരുനെല്ലി പഞ്ചായത്തില്‍ കരുതല്‍മേഖല ഫീല്‍ഡ് സര്‍വേ നടത്തുന്ന വാര്‍ഡ്തല എന്യൂമറേറ്റര്‍മാക്കുള്ള പരിശീലനം നല്‍കി. ഗ്രാമപ്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദ്ദിന്‍ അധ്യക്ഷയായിരുന്നു.മുന്‍പ് പരിശീലനം ലഭിച്ച ടെക്നിക്കല്‍ അസിസ്റ്റന്റ് എം.എസ്. സഞ്ജുലാല്‍, ബി.എഫ്.ടി കെ.എം. ജിനു എന്നിവരുടെ നേതൃത്വത്തിലാണ് എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാന്‍ സംസാരിച്ചു. അധികൃതര്‍ പ്രസിദ്ധികരിച്ചകരുതല്‍ മേഖലയിലെ മാപ്പിലെ അവ്യക്തത മറികടക്കാന്‍ ഗ്രാമപ്പഞ്ചായത്തിന്റെ സ്ഥലം ഉള്‍പ്പെടുന്ന എഫക്റ്റഡ് ഏരിയ കണക്കാക്കി പഞ്ചായത്ത് തയ്യാറാക്കിയ മാപ്പ് പ്രസിഡന്റ് സെക്രട്ടറിക്ക് കൈമാറി.