അപൂര്‍വ്വ രോഗം ബാധിച്ച രണ്ട് വയസ്സുകാരന്‍ ചികിത്സ സഹായം തേടുന്നു.
വെള്ളമുണ്ട കോക്കടവ് കൂവണ കുന്ന് കോളനിയിലെ ചന്ദ്രന്‍ -ധന്യ ദമ്പതികളുടെ രണ്ട് വയസ്സ് പ്രായമുള്ള ആദിത്ത് ചന്ദ്രന്‍ എന്ന കുട്ടിയാണ് ലാര്‍സന്‍ സിന്‍ഡ്രം ആര്‍ത്തോ ഗ്രൈ പോസീസ് മള്‍ട്ടി പ്ലക്‌സ് എന്ന മാരക രോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്നത്. ശരീരാവയവങ്ങളിലെ ജോയിന്റുകള്‍ ഇളകി തൂങ്ങി ശരീരം പൂര്‍ണ്ണമായും കുഴഞ്ഞ് ചലനമറ്റു പോവുന്ന രോഗാവസ്ഥയാണ് ഇത്. മണിപ്പാല്‍ കസ്തുര്‍ബ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടപ്പോള്‍ സര്‍ജറികളിലൂടെ ഈ രോഗാവസ്ഥ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.സര്‍ജറിക്കായി മാത്രം 10 ലക്ഷം രൂപ ചിലവ് വരും.
കേരളത്തിലെവിടെയും ഈ മാരക രോഗത്തിന് ചികിത്സ ലഭ്യമല്ലെന്നാണ് അറിവ്. നിത്യവൃത്തിക്ക് പോലും ഏറെ പാടുപ്പെടുന്ന കൂലി പണിയെ മാത്രം ആശ്രയിച്ച് ജീവിതം തള്ളിനീക്കുന്ന ഈ കുടുംബം കുട്ടിയുടെ ജനനം മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട് കയറിയിറങ്ങാത്ത ആശുപത്രികളില്ല. ഉദാരമതികളുടെ സഹായം കൊണ്ട് മാത്രമേ ആ കുരുന്നു ജീവന്‍ രക്ഷിക്കാന്‍ കഴിയൂ. ചികിത്സ സഹായവുമായി ബന്ധപെട്ട് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുള്ള കണിയാംങ്കണ്ടി എന്നിവര്‍ രക്ഷാധികാരികളും , ഏഴാം വാര്‍ഡ് മെമ്പര്‍ മേരി സ്മിത ടി.ജെ ചെയര്‍മാനും , ബി. കെ ഗോപാലന്‍ കണ്‍വീനറായും ഒര് ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
(വെള്ളമുണ്ട ബ്രാഞ്ച്)
അക്കൗണ്ട് നമ്പര്‍ 171212801200038
IFC KSBK0001712 –
എന്ന അക്കൗണ്ട് നമ്പറിലേക്ക് കനിവുള്ളവര്‍ സഹായമെത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള കണിയാംങ്കണ്ടി, മേരി സ്മിത ടി ജെ , കെ.പി ശശികുമാര്‍ , ബി .കെ ഗോപാലന്‍, എന്നിവരും രോഗവസ്ഥയുള്ളകുട്ടിയും പിതാവ് ചന്ദ്രന്‍ ,മാതാവ് ധന്യ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.