കല്‍പ്പറ്റ പ്രീമിയര്‍ ലീഗ് നാലാം സീസണിന് 14ന് കൊടി ഉയരും

0

വയനാടിന്റെ ഫുട്‌ബോള്‍ പെരുമയിലേക്ക് നിരവധി താരങ്ങളെ കൈപിടിച്ചുയര്‍ത്തിയ കല്‍പ്പറ്റ പ്രീമിയര്‍ ലീഗ് നാലാം സീസണിന് ജനുവരി 14ന് കൊടി ഉയരും. പുതിയ നാല് ടീമുകള്‍ക്ക് കൂടി ഇത്തവണ അവസരമുണ്ടാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്തു ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് ട്രോഫിയും 40,000 രൂപയും ആണ് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 20000, മൂന്നാം സ്ഥാനം 10000, നാലാം സ്ഥാനത്ത് 5000 രൂപയും ട്രോഫികളുമാണ് നല്‍കുക.

വയനാട് ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച കല്‍പ്പറ്റ പ്രീമിയര്‍ ലീഗില്‍ ഇന്ന് സന്തോഷ് ട്രോഫി ക്യാമ്പില്‍ എത്തിയ ശ്രീനാഥ് അടക്കമുള്ള പ്രതിഭകള്‍ 2019 ആദ്യ സീസണില്‍ എമര്‍ജിങ് പ്ലെയര്‍ ആയി തുടക്കം കുറിച്ചവരാണ്. ഇന്ന് ജില്ലാ ടീമില്‍ കളിക്കുന്ന സൂര്യ അടക്കം പല പ്രമുഖ താരങ്ങളും കെ പി എല്ലിലൂടെ തിളങ്ങിയവരാണ്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റെ എസ്പി ഓഫീസിന്റെ സമീപത്തെ ഡഗ് ഔട്ട് റഫ് കോര്‍ട്ടിലാണ് നടക്കുക. കഴിഞ്ഞ വര്‍ഷം വരെ പങ്കെടുത്തത് 12 ടീമുകള്‍ ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം നാല് പുതിയ ടീമുകള്‍ കൂടി എന്‍ട്രി നല്‍കും.
. പത്തു ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് ട്രോഫിയും 40,000 രൂപയും ആണ് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 20000, മൂന്നാം സ്ഥാനം 10000, നാലാം സ്ഥാനത്ത് 5000 രൂപയും ട്രോഫികളുമാണ് നല്‍കുക. എല്ലാ ടീമിലും രണ്ട് ഗസ്റ്റ് താരങ്ങളെ പങ്കെടുപ്പിക്കാവുന്നതാണ്. കല്‍പ്പറ്റ പ്രദേശ കളിക്കാര്‍ക്ക് പ്രാമുഖ്യം കൊടുക്കുന്നത് കൊണ്ട് തന്നെ കൂടുതലായി അത്തരം കളിക്കാരെ ഇറക്കുവാനാണ് ലക്ഷ്യം വെക്കുന്നത്. ഉദ്ഘാടന ദിവസമായ ജനുവരി 14ന് വൈകിട്ട് നാലുമണിക്ക് പങ്കെടുക്കുന്ന 16 ടീമുകളും അണിനിരക്കുന്ന റാലിയും കല്‍പ്പറ്റ ടൗണില്‍ നടക്കും. സംഘാടക സമിതി യോഗത്തില്‍ വയനാട് ബ്ലാസ്റ്റേഴ്‌സ് ക്ലബ് പ്രസിഡണ്ട് വിപി ഷൈജല്‍ അധ്യക്ഷത വഹിച്ചു. നാലാമത് സീസണ്‍ സംഘാടകസമിതി യോഗം തെരഞ്ഞെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!